Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Must

ഇഎസ്എ വില്ലേജുകളിലെ വനവിസ്തൃതി‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം: ജോസ് കെ. മാണി

കോ​ട്ട​യം: 2014ല്‍ ​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ പ​ക്ക​ല്‍ 7,595.67 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​ഭൂ​മി​യും 887.38 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന പ്ലാ​ന്‍റേ​ഷ​നും ഉ​ള്‍പ്പടെ ആ​കെ 8,483.05 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​വി​സ്തൃ​തി​യാ​ണു​ള്ള​തെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് നി​ല​നി​ല്‍ക്കേ, 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ളി​ലാ​യി 9,107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​മു​ണ്ടെ​ന്നു കാ​ണി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​രി​നു ക​ത്ത് ന​ല്‍കി​യ​താ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ര​യും ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ര​യും വ​ലി​യ ജ​ന​വി​രു​ദ്ധ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​നും വ​ഴി​വ​ച്ച​ത് ഇ​ത്ത​രം തെ​റ്റാ​യ ക​ണ​ക്കു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ല്‍ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്, 2014ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് ന​ല്‍കി​യ ക​ത്തി​ന്‍റെ പ​ക​ര്‍പ്പും അ​ന്ന​ത്തെ 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ളി​ലെ ഓ​രോ വി​ല്ലേ​ജി​ലു​മു​ള്ള കൃ​ത്യ​മാ​യ വ​ന​വി​സ്തൃ​തി​യു​ടെ വി​വ​ര​ങ്ങ​ളും സ​ര്‍ക്കാ​ര്‍ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം.

പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ മ​ല​യോ​ര ക​ര്‍ഷ​ക​രു​ടെ​യും മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​യി 2014-ലെ​യും നി​ല​വി​ലെ​യും വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​ന​വി​സ്തൃ​തി സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ വ​യ്ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up